പരിയാരം (കണ്ണൂർ): അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 24കാരന് മങ്കി പോക്സ് സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൂന്നു ദിവസം മുമ്പാണ് ഇയാൾ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശരീരത്തിൽ കുമിളകൾ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ല. വിദേശത്തു നിന്നെത്തിയ തലശേരി സ്വദേശിയായ മറ്റൊരാളെയും എംപോക്സ് ലക്ഷണങ്ങളോടെ പരിയാരത്തേക്ക് റഫർ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.