baby-
കേരള ഷോപ്‌സ് ആൻറ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനിക്കുന്ന വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിതരണം ചെയ്യുന്നു

കാസർകോട്: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകളും പ്രശംസാ പത്രവും വിതരണം ചെയ്തു. കാസർകോട് കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് യുഗത്തിൽ നമ്മുടെ കുട്ടികൾ വിദ്യാഭ്യാസ, സാമൂഹ്യ വളർച്ച കൈവരിക്കുന്നതിനും അവർ വഴിതെറ്റാതിരിക്കാനും രക്ഷിതാക്കളുടെ കാര്യമായ നിരീക്ഷണം ആവശ്യമാണെന്നും അതോടൊപ്പം കുടുംബ ബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. ക്ഷേമനിധി ബോർഡ് ഡയറക്ടർ അഡ്വ. എസ്.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർമാരായ കെ. രവീന്ദ്രൻ, സുരേഷ് കുമാർ, ബിജു ഉണ്ണിത്താൻ, ഷെരീഫ് കൊടവഞ്ചി, ടി.കെ നാരായണൻ തുടങ്ങിയവരും കെ.ജെ സജി, ബിജു ചുള്ളിക്കര, മുഹമ്മദ് റിയാസ്, സി.കെ ആസിഫ്, അബു യാസിർ, സുമേഷ്, സജിത്ത് കുമാർ, തങ്കമണി, ജി.വി നാരായൺ, ഹനീഫ് കടപ്പുറം, പി.കെ രാജേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൾ സലാം സ്വാഗതവും സവിത കുറ്റിക്കോൽ നന്ദിയും പറഞ്ഞു.