literature
ലിറ്ററേച്ചർ ഫെസ്റ്റ്

കണ്ണൂർ: കണ്ണൂർ ജവഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന കണ്ണൂർ ലിറ്ററേച്ചർ ഫെസ്റ്റ് രണ്ടാം പതിപ്പ് 20 മുതൽ 22 വരെ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് അഞ്ചിന് എഴുത്തുകാരൻ സക്കറിയ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി സാഹിത്യകാരന്മാരും കലാ-സാംസ്‌കാരിക മേഖലകളിലുള്ളവരുമുൾപ്പെടെ 70ലധികം പേർ പങ്കെടുക്കും. സംസ്‌കാരം, സ്ത്രീ, പരിസ്ഥിതി വിഷയങ്ങളിലാണ് ഫെസ്റ്റിവൽ ഈ വർഷം ഊന്നൽ നൽകുന്നത്. ഡോക്യുമെന്ററി, ഹൃസ്വ സിനിമ, സ്ലൈഡ് ഷോ, പുസ്തക പ്രകാശനം എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ സി.വി ബാലകൃഷ്ണൻ, അഡ്വ. ടി.ഒ മോഹനൻ, ബാലകൃഷ്ണൻ കൊയ്യാൽ, എം. രത്‌നകുമാർ, കെ.പി ജയബാലൻ എന്നിവർ പങ്കെടുത്തു.