കേളകം: കേളകം ഗ്രാമ പഞ്ചായത്ത് വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സീനിയർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള നടത്ത മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. കേളകം ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അദ്ധ്യക്ഷനായി. എം.സി. കുട്ടിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പഞ്ചായത്ത് അംഗങ്ങളായ സജീവൻ പാലുമി, ജോണി പാമ്പാടി, പ്രീത ഗംഗാധരൻ, ഷാന്റി സജി, സുനിത രാജു സംസാരിച്ചു. ടി.കെ ബാഹുലേയൻ, കെ.ജി വിജയപ്രസാദ്, പി.എം രമണൻ നേതൃത്വം നൽകി. സ്ത്രീകളും പുരുഷന്മാരുമടക്കം നൂറിലധികം പേർ പങ്കെടുത്തു. പെരുന്താനം, മഞ്ഞളാംപുറം വഴി കേളകം ബസ് സ്റ്റാൻഡിൽ സമാപിച്ചു. സീനിയർ ഫെസ്റ്റിന്റെ ഭാഗമായി കലാ, സാഹിത്യ മത്സരങ്ങൾ, ഷട്ടിൽ ടൂർണമെന്റ്, എന്നീ പരിപാടികളും നടക്കും.