 
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബേക്കൽ അഗ്രോ കാർണിവൽ 2024-25ന്റെ സംഘാടകസമിതി ഓഫീസ് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 22ന് വൈകിട്ട് പൂച്ചക്കാട് നിന്നും പള്ളിക്കര അഗ്രോ കാർണിവൽ നഗറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 23ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ കാർണിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, ഷക്കീല ബഷീർ, പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ, ബാങ്ക് സെക്രട്ടറി കെ. പുഷ്പരാക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ. സുമതി എന്നിവർ സംബന്ധിച്ചു.