akstu-sammelnm
എ.കെ.എസ് ടി യു ഹോസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖല വർഗ്ഗീയവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എ.കെ.എസ്.ടി.യു ഹോസ്ദുർഗ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മനാഭൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ. സജയൻ, രാജേഷ് ഓൾനടിയൻ, ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, പ്രസിഡന്റ് എം.ടി രാജീവൻ എന്നിവർ സംസാരിച്ചു. വിനോദ് കല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ പ്രതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എം.എ ബാബുരാജൻ, കെ.വി രാജേഷ്, കെ.പി രേഖ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി വിനോദ് കല്ലത്ത് (പ്രസിഡന്റ്), ജോജിമോൾ (വൈസ് പ്രസിഡന്റ്),ഒ പ്രതീഷ് (സെക്രട്ടറി), അശ്വതി സുന്ദർ (ജോയിന്റ് സെക്രട്ടറി), എ.വി നിഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.