kseb
തളിപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫീസ് പ്രതിഷേധ മാർച്ച് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കെ.പി.സി.സി അഹ്വാനപ്രകാരം തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ തളിപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, എ.ഡി. സാബൂസ്, അഡ്വ. രാജീവൻ കപ്പച്ചേരി, ഇ.ടി. രാജീവൻ, കെ. നഫീസ ബീവി, എം.എൻ. പൂമംഗലം, സി.വി സോമനാഥൻ, അമൽ അറ്റ്യാട്ടൂർ, പ്രമീള രാജൻ എന്നിവർ പ്രസംഗിച്ചു. പി.വി രാമചന്ദ്രൻ, കെ. രമേശൻ, എ.എൻ ആന്തൂരാൻ, പി.ടി ജോൺ എം.വി ശിവദാസൻ, ക്ലീറ്റസ് ജോസ്, കെ ആലിക്കുഞ്ഞി, പി.പി നിസ്സാർ, കെ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.