patyam
യോഗം പ്രസിഡന്റ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പാട്യത്ത് ക്ഷേത്രോത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി. പഞ്ചായത്തിലെ അമ്പലങ്ങളുടെയും പള്ളികളുടെയും ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശോഭാ കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം പ്രജിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഉത്സവങ്ങളും ആഘോഷങ്ങളും പരിസര ശുചിത്വം ഉറപ്പാക്കിയും ഹരിത പ്രോട്ടോകോൾ പാലിച്ചും ഉറപ്പാക്കിമാത്രമേ നടത്താവൂ എന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർമാരായ കെ.പി സദാനന്ദൻ, പി. പത്മനാഭൻ, മേപ്പാടിന്റെ രവീന്ദ്രൻ, വി. രതി, ഹരിത കേരളം മിഷൻ ജില്ലാ ആർ.പി ബാലൻ വയലേരി, ശുചിത്വമിഷൻ ജില്ലാ ആർ.പി എം.കെ സുരേഷ് കുമാർ, ജെ.എച്ച്‌.ഐമാരായ കെ. ദിനേശൻ, ഇ.പി സിന്ധു എന്നിവർ സംസാരിച്ചു.