
കണ്ണൂർ: ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രണ്ട് പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞദിവസം യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കും. ഇവരെ പരിചരിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.