poomala
പാട്ടുത്സവം നടക്കുന്ന കൊയോങ്കര പുതിയടത്തട്ടിന് മീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രം

തൃക്കരിപ്പൂർ: കൊയോങ്കര പുതിയടത്തട്ടിന് മീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. പാട്ടുത്സവം19 മുതൽ 24 വരെ നടക്കും. 19 ന് ഒന്നാം പാട്ട് ദിവസം രാവിലെ 9 മണിക്ക് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരും. തുടർന്ന് 11 മണിക്ക് നാഗത്തിൽ പാട്ട് അടിയന്തിരാദി കർമ്മങ്ങൾ നടക്കും. 23 അഞ്ചാം പാട്ട് ദിവസം രാത്രി 8.30 ന് ക്യാഷ് അവാർഡുകൾക്കായുള്ള ഉത്തരമേഖല കൈകൊട്ടിക്കളി മത്സരം. 22 ന് നാലാം പാട്ട് ദിവസം രാത്രി 8 മണിക്ക് ഭക്തി നിർഭരമായ നെയ്കൂട്ടൽ ചടങ്ങ്. 24 ആറാം പാട്ട് ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ കളത്തിലരി, എഴുന്നള്ളത്ത് തുടർന്ന് പാട്ടുത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് തേങ്ങയേറ്. പാട്ടുത്സവ ദിവസങ്ങളിൽ ക്ഷേത്ര കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ചുറ്റുവിളക്ക് ഉണ്ടായിരിക്കും. പാട്ടുത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.