nhm-darna
എന്‍എച്ച് എം ജീവനക്കാരുടെ പ്രതിഷേധ ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ശമ്പള പ്രതിസന്ധിക്കും സ്റ്റേറ്റ് മിഷൻ ഓഫീസിന്റെ വാഗ്ദാന ലംഘനങ്ങൾക്കും എതിരെ ദേശീയ ആരോഗ്യദൗത്യം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി പ്രകടനവും ഡി.പി.എം ഓഫീസിനു മുന്നിൽ ധർണ്ണയും നടത്തി. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുക, ശമ്പള വർദ്ധനവിലെ കുടിശ്ശിക അടിയന്തരമായി നൽകുക, പ്രസവാവധിയിലെ സാങ്കേതികത്വം നീക്കാൻ അടിയന്തരമായി ഇടപെടുക എല്ലാ ജീവനക്കാരെയും ഇ.പി.എഫിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചന പണിമുടക്ക്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി.കെ സീമ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷിജി ശേഖർ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.