kgof
കെ.ജി.ഒ.എഫ് ജില്ലാ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം രാമപ്രസാദ് ഷെട്ടി നഗർ വേദിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. വി.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡോ. ഇ. ചന്ദ്രബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജോ, സന്തോഷ് കുമാർ ചാലിൽ, മധുകുമാർ, രാജീവൻ, പ്രദീപ്, ഡോ. ആശ, ഡോ. അശ്വിൻ, ഡോ. സീന, ഡോ. റൂബി അഗസ്റ്റിൻ, വിനീത്, നിഖിൽ നാരായണൻ, ഡോ. മുഹമ്മദ് ആസിഫ് സംസാരിച്ചു. ഭാരവാഹികൾ: സുരേഷ് ബാബു (പ്രസിഡന്റ്), ടി. അംബുജാക്ഷൻ (വൈസ് പ്രസിഡന്റ്), കെ.എ ഷിജോ (സെക്രട്ടറി), ഡോ. എം. സഹന (ജോയിന്റ് സെക്രട്ടറി), ഡോ. പി. ആശ (ട്രഷറർ).