kju
കെ.ജെ.യു. ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ പയ്യന്നൂർ അദ്ധ്യക്ഷനായി. സാജു ചെമ്പേരി പ്രവർത്തന റിപ്പോർട്ടും സി. പ്രകാശൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഇ.പി രാജീവ്, കെ. രഞ്ജിത്ത് തളിപ്പറമ്പ്, പവിത്രൻ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാജു ജോസഫ് (പ്രസിഡന്റ്), കെ. രഞ്ജിത്ത്, പവിത്രൻ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം (വൈസ് പ്രസിഡന്റ്), സി. പ്രകാശൻ (സെക്രട്ടറി), റിജു കുണിയൻ, എം. ദിനേശൻ, കെ. പ്രകാശൻ (ജോയിന്റ് സെക്രട്ടറി), പ്രിൻസ് തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.