
ഇരിട്ടി: കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ വാർഷിക മഹോത്സവമായ കളമെഴുത്തും പാട്ടും 22ന് നടക്കും. പ്രശസ്ത കളമെഴുത്ത് കലാകാരൻ കോട്ടാത്ത് പ്രകാശൻ പുന്നാട് കളമെഴുത്തും പാട്ടിനും നേതൃത്വം നൽകും. രാവിലെ ഉഷപ്പൂജയ്ക്ക് ശേഷം നവകപൂജ, നവകാഭിഷേകം എന്നിവ ക്ഷേത്രത്തിൽ നടക്കും. വൈകുന്നേരം 4 മണിക്ക് കളമെഴുത്താരംഭം. വൈകിട്ട് 7ന് മാണി മാധവചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർക്കൂത്ത്.രാത്രി ഒൻപതരക്ക് ഊടും കൂറും നൃത്തം, തുടർന്ന് കളപ്രദക്ഷിണ നൃത്തം, കളം പൂജ, കളമെഴുത്ത് പാട്ട്, കളത്തിലാട്ടം, വിതാനം തറി , കളം മായ്‌ക്കൽ തുടങ്ങിയ ചടങ്ങുകളും നടക്കും.