devaswam

പയ്യന്നൂർ : മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാന്റെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കല്യാണമണ്ഡപത്തിൽ നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റെ എം.ആർ.മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയർമാനായി കെ.വി.സുരേന്ദ്രനും അംഗങ്ങളായി കെ.ജയരാജൻ, എ കെ.ശങ്കരൻ, മീനാകുമാരി ടീച്ചർ, അമ്പൂഞ്ഞി, പി.വി.സതീഷ് കുമാർ, കെ.എം. ഈശ്വരൻ എന്നിവരുമാണ് ചുമതലയേറ്റത്.

ബോർഡ് അംഗങ്ങളായ കെ.ജനാർദ്ദനൻ, പി.കെ.മധുസൂദനൻ ,കമ്മീഷണർ ടി.സി.ബിജു, മുൻ ചെയർമാൻ കോട്ടറ വാസുദേവ് സംസാരിച്ചു. അസി: കമ്മീഷണർ കെ.പി.പ്രദീപ് കുമാർ സ്വാഗതവും എക്സി: ഓഫിസർ പി.കെ.ജഗദീഷ് പ്രസാദ് നന്ദിയും പറഞ്ഞു.