
കണ്ണൂർ: ഇന്റർ നാഷണൽ മാർഷ്യൽ ആർട്സ് അക്കാദമിയും റോട്ടറി കണ്ണൂർ സെൻട്രലും സംയുക്തമായി നടത്തുന്ന റോട്ടറി ബൂഡോ കപ്പ് 2024 ഓൾ ഇന്ത്യ കരാത്തെ ചാമ്പ്യൻഷിപ്പ് 22 ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴരക്ക് അഞ്ച് വയസു മുതൽ വിവിധ കാറ്റഗറികളിലായി കത്ത, കുമിത്ത ഇനങ്ങളിൽ മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 മത്സരാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി ഒ.കെ.വിനീഷ്, പ്രസിഡന്റ് എൻ.കെ.സുഗന്ധൻ, കൺവീനർ ആർ.വിനോദ് കുമാർ, സെക്രട്ടറി കെ.പി.രൂപേഷ്, അസോസിയേഷൻ സെക്രട്ടറി അഖിൽ മാധവ് എന്നിവർ പങ്കെടുത്തു.