കണ്ണൂർ: ജവഹർലാൽ നെഹ്റു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 3 നാൾ നീളുന്ന ലിറ്റററി ഫെസ്റ്റ് സെഷനുകൾക്ക് ഇന്നു രാവിലെ തുടക്കമാവും.
പത്തുമണിക്ക് മലയാളിയുടെ സഞ്ചാരങ്ങൾ വിഷയത്തിൽ സക്കറിയയുമായി അജയകുമാർ കോടോത്ത് നടത്തുന്ന അഭിമുഖം. 11.30 ന് പുതിയകാല രാഷ്ട്രീയ സമസ്യകൾ വിഷയത്തിൽ പി.എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. രണ്ടു മണിക്ക് പാരിസ്ഥിതിക പരിപ്രേക്ഷ്യങ്ങൾ സമൂഹത്തിലും എഴുത്തിലും സംവാദം. 3 മണിക്ക് ഫോക് ലോറിന്റെ വർത്തമാനം.
വൈകിട്ട് 4 മണിക്ക് പി.ഭാസ്‌കരന്റെ ഓർമ്മയിൽ കണ്ണൂർ ആകാശവാണി നിലയം കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തശില്പം. 4.30ന് മൂന്നു പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
വൈകിട്ട് 5 മണിക്ക് സക്കറിയ ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ സി.വി.ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തും. ലൈബ്രറി വർക്കിംഗ് ചെയർമാൻ അഡ്വ. ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കലാനിരൂപകനായ സദാനന്ദ് മേനോൻ മുഖ്യപ്രഭാഷണം നടത്തും. കൽക്കി സുബ്രഹ്മണ്യം, ഷാഹിന കെ റഫീഖ്, എം.സുചിത്ര എന്നിവർ പങ്കെടുക്കും.