
തളിപ്പറമ്പ്: മഞ്ഞപ്പിത്തം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധന ശക്തമാക്കി. ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തളിപ്പറമ്പ് നഗരസഭയിലെയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇന്നലെ നഗരത്തിലെ പ്രധാന ഷോപ്പിംഗ് കോംപ്ലക്സിലെ കടകളിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയിലെ ടാങ്കിൽ നിന്ന് വെള്ളം സാമ്പിൾ പരിശോധനക്കായി എടുത്തു. ഏഴോം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി.പ വിത്രൻ, സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളം കൊണ്ടുവന്ന ടാങ്ക് വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.