ksspa

ഉദുമ: കെ.എസ്.എസ്.പി.എ ഉദുമ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഭക്തവത്സലൻ, മണികണ്ഠൻ ഓമ്പയിൽ, എൻ.ബാലചന്ദ്രൻ, കെ.ശൈലജ കുമാരി, എം.ഗീത, കെ.വി.വിജയൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.സരോജിനി,പി.പി.ബാലകൃഷ്ണൻ,എം.യു.തോമസ്, കുഞ്ഞിക്കണ്ണൻ കരിച്ചേരി, സി അശോക് കുമാർ, ബാബു മണിങ്കാനം, ഗീതാ ബായ് തുടങ്ങിയവർ സംസാരിച്ചു. സംഘടനചർച്ചയിൽ വി.കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ശ്രീധരൻ, എ.ദാമോദരൻ, കെ.ലക്ഷ്മണ, കെ.ചാത്തുക്കുട്ടി നായർ, ബി.ടി.രമേശൻ, തമ്പാൻ കാനത്തൂർ, പി.നാരായണൻ, അബ്ദുൾ ഖാദർ ബേഡകം എന്നിവർ പങ്കെടുത്തു.