
തളിപ്പറമ്പ്: മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെടുന്നതിനും നാനൂറോളം പേരിലേക്ക് പടരുകയും ചെയ്ത തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനത്തിന് പിന്നിൽ മനുഷ്യമലത്തിൽ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയുടെ കൂടിയ അളവുള്ള കുടിവെള്ളമെന്ന് കണ്ടെത്തൽ.
ആരോഗ്യവകുപ്പും തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത സ്വകാര്യ വിതരണക്കാരുടെ കുടിവെള്ളത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം പിടിച്ചെടുത്ത സ്വകാര്യ കുടിവെള്ളവിതരണക്കാരിൽ നിന്ന് ശേഖരിച്ച ജലത്തിലാണ് കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ കുടിവെള്ള വിതരണക്കാരുടെ കുടിവെള്ള ടാങ്കറും വിതരണത്തിന് ഉപയോഗിച്ചുവന്നിരുന്ന ഗുഡ്സ് ഓട്ടോയും കഴിഞ്ഞ ദിവസം തന്നെ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു.
കുറുമാത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡായ ചവനപ്പുഴയിലെ ഒരു കിണറിൽ നിന്നാണ് ഈ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസി വെള്ളം എടുത്തിരുന്നതെന്നാണ് വിവരം. ആരോഗ്യവകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഈ അന്വേഷണത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സച്ചിൻ , ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.അഷ്റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യവിഭാഗം അധികൃതരും പങ്കെടുത്തു.
ഇ കോളി