
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളും ഒരു ബാലവാടിയും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാർ ,,ബാബു ,,യശോദ , ജലേഷ്, ഷെജി തോമസ്, നീതു കെ.ബാലൻ എന്നിവർ സംസാരിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങൾ ആക്കാനുള്ള പ്രവർത്തനത്തിലാണ് പഞ്ചായത്ത് .ഇന്ന് നടക്കുന്ന വിദ്യഭ്യാസ സെമിനാറിൽ എല്ലാ സ്കൂളുകളും ഹരിത സ്കൂളുകളായും പ്രഖ്യാപിക്കും. 28ന് നടക്കുന്ന വികസന സെമിനാറിൽ പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളെയും ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിക്കും.മാർച്ച് 30 നകം മാലിന്യമുക്ത പഞ്ചായത്തായി കിനാനൂർ കരിന്തളം മാറുമെന്ന് പ്രസിഡന്റ് ടി.കെ.രവി പറഞ്ഞു.