life

പയ്യന്നൂർ : കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കുന്ന പി.എം.എ.വൈ.ലൈഫ് നിർമ്മാണ പദ്ധതിയിൽ മുഴുവൻ വീടുകളുടെയും നിർമ്മാണം അടുത്ത മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു. പുതുവർഷത്തിൽ 700 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുമെന്നും

അവർ പറഞ്ഞു. കുടുംബശ്രീയുടെ സഹകരണത്തോടെ നടക്കുന്ന ഭവന നിർമ്മാണ പൂർത്തീകരണ ക്യാമ്പയിൻ പരിപാടിയോടനുബന്ധിച്ച് നഗരസഭ ഹാളിൽ ഗുണഭോക്തൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ .

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ജയ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി.വി.സജിത, ടി.പി. സമീറ , കൗൺസിലർ കെ.ചന്ദ്രിക, പി.എം.എ.വൈ. എസ്.ഡി.എസ്.നൈമിമോൾ എന്നിവർ സംസാരിച്ചു.