football

തലശ്ശേരി: പഴയകാല കായികതാരങ്ങളുടെ സംഘടനായ ഫ്ളാഷ് ബാക്ക് പത്താം വാർഷികത്തോടനുബന്ധിച്ച് വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇന്നുമുതൽ 21മുതൽ 23വരെയായി നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ റോവേഴ്സ് അക്കാഡമി തലശ്ശേരി,സി.കെ സോക്കർ അക്കാഡമി കൂത്ത്പറമ്പ്, അഴിക്കോടൻ സ്മാരക അക്കാഡമി പാറപ്രം,വടക്കുമ്പാട് ഫുട്‌ബാൾ അക്കാഡമി,സുധാകരൻ മാസ്റ്റർ മെമ്മോറിയൽ അക്കാഡമി മാഹി, കടത്തനാട്ട് അക്കാഡമി പുറമേരി, തുടങ്ങിയ ടീമുകൾ മാറ്റുരക്കും. 24ന് സോഫ്റ്റ് ബോൾ ഡേ നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും.ഐം.എം.എ,ബാർ അസോസിയേഷൻ,പൊലീസ്, എക്‌സൈസ്,ആസ്റ്റർ മിംസ്,പ്രസ്സ് തുടങ്ങിയ ടീമുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. എം.പി നിസാമുദ്ദീൻ ജനറൽ കൺവീനറും പി.കെ. സുരേഷ്, കെ.അഷ്റഫ്, സി.ടി.കെ.അഫ്സൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.