anthoor

ധർമ്മശാല: ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ധർമ്മശാല കൽക്കോ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി.സതീദേവി അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ നാലുവർഷത്തെ പ്രധാന വികസനനേട്ടങ്ങൾ വൈസ്ചെയർപേഴ്സൺ വി.സതീദേവി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന , പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.റിനിഷ, ഡോ. സക്കീർ ഹുസൈൻ, ടി.ഗംഗാധരൻ , ശോഭ എന്നിവർ ക്ലാസെടുത്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഒ.സി പ്രദീപൻ, ടി.നാരായണൻ, ആദം കുട്ടി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, നിർവ്വഹണോദ്യോഗസ്ഥർ,ഹരിതകർമ്മസേന പ്രതിനിധികൾ, അംഗൺവാടി അദ്ധ്യാപികമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി പി.എൻ.അനീഷ് സ്വാഗതവും സുപ്രണ്ട് ടി.മധു നന്ദിയും പറഞ്ഞു.