citu

കാസർകോട്: നുള്ളിപ്പാടിക്കടുത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഡ്രൈവർ ആദമിനെ ക്രൂരമായി മർദ്ദിക്കുകയും ഓട്ടോറിക്ഷ തല്ലി തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ.ധന്യവാദ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുബൈർ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി ജെ. ടോണി ,കേശവ,ഷാഫി ചാലക്കുന്ന്, എൻ.രാമൻ എന്നിവർ പ്രസംഗിച്ചു , ബി.എം.എസ് ജില്ലാ സെക്രട്ടറി വിശ്വനാഥ ഷെട്ടി സ്വാഗതം പറഞ്ഞു. ഖലീൽ, ഹരീന്ദ്രൻ , ഉമേഷൻ, അശോകൻ പെരുമ്പള,ബാബു,യാക്കൂബ് എന്നിവർ നേതൃത്വം നൽകി.