
കണ്ണൂർ: വെട്ടി വീഴ്ത്തിയാൽ വീണ്ടും മുറികൂടുന്ന ചുവപ്പിനെ നെഞ്ചേറ്റിയ വടക്കൻ പെൺവീര്യത്തിന്റെ തുടിപ്പ് കൈവിടില്ലെന്ന് പി.പി.ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാട്ടൂൽ തെക്കുമ്പാട്ട് സ്ത്രീ കെട്ടിയാടുന്ന തെയ്യമായ ദേവക്കൂത്ത് കണ്ട ശേഷമായിരുന്നു പ്രതികരണം.
കണ്ണൂരിന്റെ മണ്ണിലും മനസ്സിലും ചുവപ്പിന്റെ കടും ചായം ആദ്യമണിയിച്ചത് തെയ്യങ്ങളാണ്. ചതിയിൽ വെട്ടി വീഴ്ത്തിയും ചവിട്ടിത്താഴ്ത്തിയും അവസാനിപ്പിച്ച നിരാശ്രയരായ മനുഷ്യരുടെ ഉയിർത്തെഴുന്നേൽപ്പാണ് തെയ്യസങ്കല്പങ്ങളിൽ അധികവും. മുച്ചിലോട്ടമ്മയും കടാങ്കോട്ട് മാക്കവുമുൾപ്പെടെ ഉയിർത്തെഴുന്നേറ്റവരാണെന്നും പറയുന്നു. നേരത്തേ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന ദിവ്യ,നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതോടെ മൗനത്തിലായിരുന്നു.