reading

കാഞ്ഞങ്ങാട്: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ താലൂക്കുതല മത്സരങ്ങൾ 29ന് നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയായിരിക്കും.രാവിലെ 9നാണ് രജിസ്‌ട്രേഷൻ. പത്തു മുതൽ 11 വരെ ക്വിസ് മത്സരവും തുടർന്ന് ഒന്നു വരെ എഴുത്തുപരീക്ഷയും നടക്കും. ഉച്ചയ്ക്ക് 2ന് യുപി, വനിത വിഭാഗങ്ങളുടെ വായനാ മത്സരങ്ങൾ നടക്കും. ഹൊസ്ദുർഗ് താലൂക്ക് തല മത്സരങ്ങൾ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട് താലൂക്ക് മത്സരങ്ങൾ ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കൻ‌‌ഡറിയിലും വെള്ളരിക്കുണ്ട് താലൂക്കിലെ മത്സരങ്ങൾ പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും മഞ്ചേശ്വരം താലൂക്ക്തല മത്സരങ്ങൾ മംഗൽപാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.