കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി പറയുന്നത് 26ലേക്ക് മാറ്റി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി.ദിവ്യ, സാക്ഷികളായ ടി.വി.പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണമെന്നും കണ്ണൂർ കളക്ടറേറ്റ്,​ റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നിർദ്ദേശം നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.