akstu

കാസർകോട്: ജനുവരി രണ്ടിന് ജി.എച്ച് എസ് എസ് ബേക്കൂരിൽ നടക്കുന്ന ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാസമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപികരിച്ചു. രൂപീകരണയോഗം എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സുനിൽ കുമാർ കരിച്ചേരി ഉദ്ഘാടനം ചെയ്തു. എൻ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്റ് എം.സി അജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ലോറൻസ് ഡിസൂസ , എ.കെ.എസ്.ടി.യു നേതാക്കളായ എ.സജയൻ, ടി.എ അജയകുമാർ, എം.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പി.വി ജഗദീശൻ സ്വാഗതവും കെ.ശിശുപാലൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ജയരാമ ബല്ലകൂടൽ (ചെയർമാൻ) പി.വി.ജഗദീശൻ (കൺവീനർ) കെ.ശിശുപാലൻ(ട്രഷറർ).