fastfood

പയ്യന്നൂർ: വെളളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പുഞ്ചക്കാട് സംഘടിപ്പിച്ച സൗജന്യ ഫാസ്റ്റ്ഫുഡ് പരിശീലനം സമാപിച്ചു. വിഭവങ്ങൾ തയാറാക്കൽ, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനം,എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയാണ് പരിശീലനത്തിന്റെ ഭാഗമായി നടന്നത് . പങ്കെടുത്തവർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നൽകി. കയ്രോസ് കാഞ്ഞങ്ങാട് മേഖല ഫെഡറേഷനാണ് പരിശീലനം സംഘടിപ്പിച്ചത്. സമാപന യോഗം വാർഡ് കൗൺസിലർ സമീറ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പുഞ്ചക്കാട് കമ്മ്യൂണിറ്റി ഓർഗനൈസർ ഫാദർ സന്തോഷ് വില്യം സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. ഫാദർ ലിന്റോ സ്റ്റാൻലി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ലിൻഡ ലൂയിസ് , മരിയ ഗോരെത്തി, ബിൻസി ഷാജു, ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു.