
ഇരിട്ടി: തലശ്ശേരി അതിരൂപത കെ.സി വൈ.എമ്മിന്റെയും എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ എന്നീ ഫൊറോനകളുടെ സഹകരണത്തോടെ ക്രിസ്മസ് സന്ദേശ യാത്ര 'ബോൺ നത്താലെ' മെഗാപാപ്പാ സംഗമം ഇരിട്ടിയെ ആവേശത്തിലാഴ്ത്തി. ഉണ്ണി യേശുവിന്റെ തിരുപ്പിറവിയെ ചിത്രീകരിച്ചുകൊണ്ട് അത്യാകർഷകമായ ദൃശ്യാവിഷ്‌കാരങ്ങളാണ് സംഗമത്തിൽ അണിനിരന്നത്.
ബാന്റ മേളങ്ങളുടെ അകമ്പടിയോടെ പാപ്പാമാർ ക്രിസ്തുമസ്സ് കരോൾ ഗാനത്തിനൊപ്പം നൃത്തചുവടുകൾ വച്ചു. ഇരിട്ടി പയഞ്ചേരി സിഗ്നൽ പരിസരത്തുനിന്നും ആരംഭിച്ച് സാൻജോസ് കോപ്ലക്സിൽ വർണ്ണാഭമായ റാലി അവസാനിച്ചു.തലശ്ശേരി അതിരൂപത അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ്സ് സന്ദേശം നൽകി.. തലശ്ശേരി അതിരുപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, സണ്ണി ജോസഫ് എം.എൽ.എ. ബഹു. സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയവർ ആശംസകളർപ്പിച്ചു..
കെ.സി വൈ.എം അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, അതിരൂപതാ ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, അതിരൂപതാ ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ, എന്നീ ഫൊറോനയിലെ വികാരിമാർ, കെ.സി വൈ.എം പ്രസിഡന്റുമാർ, ഡയറക്ടേഴ്സ്, യുവജന നേതാക്കൾ എന്നിവർ സന്ദേശയാത്രയ്ക്ക് നേത്യത്വം കൊടുത്തു. സന്ദേശറാലിക്ക് ശേഷം കലാപരിപാടികളും നടന്നു.