
പാനൂർ: രോഗാവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടിയ പുത്തൂർ അരയാക്കൂലിലെ പ്രാപ്പറ്റ രാജേഷിന് ഉപജീവന മാർഗമായി ചികിത്സാസഹായകമ്മിറ്റി ഓട്ടോറിക്ഷ കൈമാറി. കെ.പി.മോഹനൻ
എം. എൽ.എ ഉദ്ഘാടനം ചെയ്തു.പുത്തൂർ എൽ.പി. സ്‌കൂളിൽ പ്രാപ്പറ്റ രാജേഷ് ചികിത്സാ സഹായ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗമാണ് സ്വയംതൊഴിൽ എന്ന രീതിയിൽ ജീവിതം മുന്നോട്ട് പോകാൻ ഓട്ടോറിക്ഷ വാങ്ങി നൽകാൻ തീരുമാനിച്ചത്.ഓട്ടോയുടെ പണി പൂർത്തിയാക്കാനുള്ള ചെക്ക് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലത കൈമാറി.വാർഡ് മെമ്പർമാരായ മുഹമ്മദലി,ജനകരാജ്,സുജില, രാഷ്ട്രിയ പാർട്ടി നേതാക്കളായ നാരായണൻ വള്ളിൽ,രവീന്ദ്രൻ കുന്നോത്ത്,മുസ്തഫ മുതുവന, എൻ.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ചികിത്സാ സഹായകമ്മിറ്റി കൺവീനർ കെ.സി. ജിയേഷ് സ്വാഗതവും കെ.പി.പ്രമോദ് നന്ദിയും പറഞ്ഞു