pusthka-prakasanam

മാഹി: വി.കെ.സുരേഷ് ബാബു രചിച്ച 'കല്ലായി ഗ്രാമത്തിന്റെ കഥ' എന്ന ചരിത്ര ഗ്രന്ഥം സ്പീക്കർ അഡ്വ: എ.എൻ ഷംസീർ പ്രകാശനം ചെയ്തു. മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിച്ചു. കവിയൂർ രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. ഡോ.എ.വത്സലൻ പുസ്തക പരിചയം നടത്തി. സി കെ.രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ:എ.പി.സുബൈർ ,ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെന്റി ആന്റണി, കെ.പി.രാമദാസൻ സംസാരിച്ചു. വി. മനോജ് സ്വാഗതവും വി.കെ.രത്നാകരൻ നന്ദിയും പറഞ്ഞു.അറബിക്കടലും മയ്യഴിപ്പുഴയും അതിരിടുന്ന കല്ലായി ഗ്രാമത്തിന്റെ ഗതകാല ചരിത്രമാണ് പുസ്തകത്തിലുള്ളത്.