fund
കൊറഗജൻ ക്ഷേത്രത്തിലെ ഉത്സവ ഫണ്ട് ശേഖരണം അരവിന്ദൻ നിലേശ്വരം ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കല്യാൺ റോഡ് കൊറഗജൻ ദേവസ്ഥാനത്ത് ഫെബ്രവരി 28നു നടക്കുന്ന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കോലക്കാരന് അടയാളം കൊടുക്കൽ ചടങ്ങും ആദ്യഫണ്ട് ഉദ്ഘാടനവും നടന്നു. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അരവിന്ദൻ നീലേശ്വരത്തിൽ നിന്നും ആഘോഷ കമ്മിറ്റി ചെയർമാൻ ഭരതൻ കല്യാൺ റോഡ് ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ആഘോഷകമ്മിറ്റി കൺവീനർ അശോകൻ മുട്ടത്ത്, ക്ഷേത്ര പൂജാരിമാരായ ശശിധരൻ, പ്രദീപ് പ്രതാപൻ കമ്മിറ്റി ഭാരവാഹികളായ ശിവൻ ശിവ ശക്തി, ഉണ്ണികൃഷ്ണൻ കല്യാൺ റോഡ്, രാജൻ സുരേഷൻ പുക്കളത്ത്, രാജീവൻ കാനത്തിൽ, സനിത്ത്, സുരേന്ദ്രൻ, ക്ഷേത്ര ട്രഷറർ ബാബു രാഹുൽ, അഭിലാഷ്, മാത്യു, സമിതി ഭാരവാഹികളായ ഭാനുമതി, കുമാരി ശശി, ലക്ഷ്മി കണ്ണൻ, വിജയൻ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.