കാഞ്ഞങ്ങാട്: അതിയാമ്പൂർ പാർക്കോ ക്ലബ്ബിന്റെ 35ാം വാർഷികാഘോഷവും സുശീലാ ഗോപാലൻ അനുസ്മരണവും അതിയാമ്പൂർ വായനശാലയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി പി.വി സാലു അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത അനുസ്മരണ പ്രഭാഷണം നടത്തി. പ്രമുഖ ശില്പി കാനായി കുഞ്ഞിരാമൻ, പി. അപ്പുക്കുട്ടൻ എന്നിവരെ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.വി രമേശനും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ് മോഹനും അനുമോദിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എം. രാഘവൻ, ബല്ല ലോക്കൽ സെക്രട്ടറി എം. സേതു, ബാലബോധിനി വായനശാല സെക്രട്ടറി എ.കെ ആൽബർട്ട്, ക്ലബ്ബ് രക്ഷാധികാരികളായ വേണു രാജ് കോടോത്ത്, എം.കെ വിനോദ്, ഹരീഷ് ബാബു എന്നിവർ സംസാരിച്ചു.