തലശ്ശേരി: പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 4 സംഘാടക സമിതി ഓഫീസ് തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാറാണി മുഖ്യാതിഥിയായി. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് കീഴിലുള്ള വിവിധ ഡെസ്റ്റിനേഷനുകൾ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 4 ജനുവരി 5നാണ് സംഘടിപ്പിക്കുക. വിജയികളാകുന്ന ആദ്യ സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാമത് ഫിനിഷ് ചെയ്യുന്നവർക്ക് 50,000 രൂപ വീതവും മൂന്നാമത് ഫിനിഷ് ചെയ്യുന്നവർക്ക് 25,000 രൂപ വീതവുമാണ് സമ്മാന തുകയായി ലഭിക്കുക. ഇതര കാറ്റഗറികളിൽ റൺ പൂർത്തീകരിക്കുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസും നൽകും. തലശ്ശേരിയുടെ പൗരാണികത വിളിച്ചോതുന്ന ഹെറിറ്റേജ് റൺ 21 കിലോമീറ്ററായിരിക്കും.