കാഞ്ഞങ്ങാട്: വയലുംവീടും കർഷക ഗവേഷക കൂട്ടത്തിന്റെ അഞ്ചാമത് സംഗമം കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ സയിന്റിസ്റ്റ് ഡോ. ഗവാസ് രാകേഷ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ വയലും വീടും ഹരിതപുരസ്കാരം ഡോ. സന്തോഷ് കുമാർ കൂക്കളിന് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ സമ്മാനിച്ചു. പ്രസിഡന്റ് ഇ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. പത്മശ്രീ സത്യനാരായണ ബളേരി, ഡോ. കെ. ചന്ദ്രൻ, ഉൽപൽ വി. നായനാർ, രവീന്ദ്രൻ കൊടക്കാട്, ബാലൻ കുന്നുമ്മൽ, എം. ബാലകൃഷ്ണൻ ആലക്കോട്, കെ.ടി.എസ് പനയാൽ സംസാരിച്ചു. ഡോ. സന്തോഷ് പനയാൽ, ജയപ്രകാശ് അരവത്ത്, റഹ്മാൻ പാണത്തൂർ, കെ. ബാലകൃഷ്ണൻ, രാഘവൻ ഉരുളംകോടി, കെ.വി കുഞ്ഞിക്കണ്ണൻ, വിജയൻ നായർ പെരിയ, അഭിലാഷ് പൊയ്നാച്ചി, സുരേന്ദ്രൻ കരുവാക്കോട്, ഉഷ പെരിയ, രാധാകൃഷ്ണൻ മാങ്ങാട് നേതൃത്വം നൽകി.