health
ആശ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: ആശമാരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്നങ്ങളും വൈകല്യങ്ങളും രോഗങ്ങളും ഉള്ളവരെ കണ്ടെത്തി അവരുടെ തൊട്ടടുത്ത കുടുംബാരോഗ്യകേന്ദ്രത്തിൽ തന്നെ ചികിത്സയും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്ന സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം നൽകി.
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്തു. ഡോ. അഭയ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജീവൻ സ്വാഗതവും പി.എച്ച്.എൻ എം. ശ്രീജ നന്ദിയും പറഞ്ഞു. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിലെ, പ്രൊജക്ട് ഓഫീസർ ടി.കെ ഹർഷ, മെന്റൽ ഹെൽത്ത് കൗൺസിലർമാരായ അശ്വതി, സജിന എന്നിവർ ക്ലാസ്സെടുത്തു. മാനസിക പ്രശ്നങ്ങൾ, വൈകല്യങ്ങൾ, രോഗങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, മറവിരോഗം തുടങ്ങിയവയ്‌ക്കെല്ലാം ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.