ഇരിട്ടി: ആറളം സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പ് യു.ഡി.എഫ് ബഹിഷ്കരിച്ചു. മുഴുവൻ സിറ്റിലും എൽ.ഡി.എഫ് പാനൽ വിജയിച്ചു. കനത്ത സുരക്ഷയിൽ ആറളം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് വ്യാപകമായി കള്ള വോട്ട് നടക്കുന്നതായി ആരോപിച്ചാണ് ഉച്ചയോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. യു.ഡി.എഫ് പരാജയ ഭീതി മൂലം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
എൻ.ടി.റോസമ്മ, ഇബ്രാഹിം മംഗലോടൻ,കെ.എൻ രാജീവൻ. ശങ്കർ സ്റ്റാലിൻ, ടി.പി വർഗീസ് മാസ്റ്റർ, പി.വി.കുഞ്ഞിക്കണ്ണൻ, ടി. നിത്യ, പ്രസാദ്, സി.കെ.നാരായണൻ, ജോർജ് അടുപ്പുകല്ലിങ്കൽ എന്നിവരാണ് വിജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ ഭരണ സമിതി യോഗം ചേർന്ന് എൻ.ടി. റോസമ്മയെ പ്രസിഡന്റായും ഇബ്രാഹിം മംഗലോടനെ വൈസ് പ്രസിഡന്റായും തിരഞ്ഞടുത്തു.