ഇരിട്ടി: കേരള വനം നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് മനുഷ്യരോടുള്ള വെല്ലുവിളി ആണെന്നും നൂറു കണക്കിനാളുകൾ വന്യജീവികളാൽ കൊല്ലപ്പെടുകയും ആയിരകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിര കണക്കിന് ഹെക്ടർ ഭൂമിയിലെ കൃഷിയും വീടുകളും കേട് വരുത്തുകയും ആയിരകണക്കിന് വളർത്തുമൃഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താൻ ഉള്ള സംവിധാനം ഒരുക്കണം. പകരം കൃഷിക്കാരായ മനുഷ്യരെ വെല്ലുവിളിക്കുന്ന ബില്ല് നടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് എടൂർ യൂണിറ്റ് പ്രഖ്യാപിച്ചു. തലശ്ശേരി അതിരൂപത വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അദ്ധ്യക്ഷത വഹിച്ചു. ഫാദർ തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് തയിൽ, സി.ജെ ജോസഫ് ചെമ്പോത്തനാടി, റെജി കൊടുംപുറം, ജോണി ആനപ്പാറ, ഷൈനി വെട്ടിയോലിൽ, മേരി ആലയ്ക്കാമറ്റത്തിൽ പ്രസംഗിച്ചു.