മാഹി: എക്സൽ പബ്ലിക് സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് സ്‌കൂൾ പ്രിൻസിപ്പാൾ സതി എം. കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഹൈസ്‌കൂൾ സെക്ഷൻ വി.പി മോഹനൻ, പി.ടി.എ പ്രസിഡന്റ് കെ.വി കൃപേഷ്, ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം. വിനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അഡ്മിൻ പി. പ്രിയേഷ്, മറ്റ് അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. എൻ.എസ്.എസ് പോഗ്രാം ഓഫീസർ പി. സുരേശൻ സ്വാഗതവും യൂണിറ്റ് ലീഡർ ദേവിക സുരേഷ് നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ, വനയാത്ര, പച്ചക്കറിത്തോട്ടനിർമ്മാണം, നാടൻപാട്ട്, ബോധവത്കരണ ക്ലാസുകൾ, കലാപരിപാടികൾ, ക്രിസ്‌മസ് ആഘോഷം, ക്യാമ്പ് ഫയർ തുടങ്ങിയവയും നടക്കും.