പയ്യന്നൂർ: വെള്ളൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് നാലു പവൻ സ്വർണ്ണം പതിച്ച രുദ്രാക്ഷമാല മോഷണം പോയി. വെള്ളൂർ പുതിയങ്കാവ് റോഡിലെ കെ.പി.ശ്രീനിവാസന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാവിലെ 8.30 നും വൈകീട്ട് 4.30 നും ഇടയിലാണ് കവർച്ച നടന്നത്. നാലര ലക്ഷം രൂപയുടെ മലയാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.