
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുതിയകോട്ട അർബൻ സൊസൈറ്റി ഹാളിൽ സ്‌നേഹസംഗമം സംഘടിപ്പിച്ചു. പരിപാടി ഫാദർ മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.സരോജിനി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ആർ. ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു.എം.കെ.ദിവാകരൻ, യു.ശേഖരൻ നായർ, പി.പി.ബാലകൃഷ്ണൻ, ഡോ.എ.എം.ശ്രീധരൻ, കെ.വി. രാജേന്ദ്രൻ, കെ.കെ.ഹരിശ്ചന്ദ്രൻ, കെ.കുഞ്ഞികൃഷ്ണൻ, കെ.പി.ബാലകൃഷ്ണൻ, എം.കുഞ്ഞാമിന, കെ.ബലരാമൻ, കെ. രാജു, എൻ.കെ. ബാബുരാജ്, സി പി.ഉണ്ണികൃഷ്ണൻ , പി.പി.രതി ടീച്ചർ, പി.വി.ഉഷ, ആർ.ലതിക, ലതിക, വി.വി.സരോജിനി, ശാന്തമ്മടീച്ചർ, ജോസഫ് , എം. സുധാകരൻ, ടി.രാധ. തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.ഭാഗ്യലക്ഷ്മി സ്വാഗതവും പി.വി.ബേബി ചന്ദ്രിക നന്ദിയും പറഞ്ഞു.