
പയ്യന്നൂർ: മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാന പവർ ഫെസ്റ്റ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല ഉദ്ഘാടനം ചെയ്‌തു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ പി.എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കേരള റസലിംഗ് അസോസിയേഷൻ സെക്രട്ടറി രാജശേഖരൻ, റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻസെക്രട്ടറി ജനറൽ വി.എൻ.പ്രസൂദ്,കെ.യു.വിജയകുമാർ, കെ.പി.ബാലകൃഷ്‌ണ പൊതുവാൾ, വി.പി.സുരേശൻ, പ്രകാശൻ പയ്യന്നൂർ, മധു ഒറിജിൻ സംസാരിച്ചു.പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഇന്ന് രാവിലെ 10ന് സംസ്ഥാന ഇൻവിറ്റേഷൻ യോഗചാമ്പ്യൻഷിപ്പ് നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രതേക മത്സരങ്ങൾ ഉണ്ടായിരിക്കും.വൈകിട്ട് 5ന്
സമാപനസമ്മേളനം മുൻ മന്ത്രി പി. കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും.