karshaka-sangam

തളിപ്പറമ്പ്: കൃഷി കാർഷിക സംസ്‌കാരത്തിൽനിന്ന്‌ കൃഷി കച്ചവട സംസ്‌കാരത്തിലേക്ക്‌ മാറിയിരിക്കുകയാണെന്നും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നയംമാറ്റിയാൽ മാത്രമേ കമ്പോള സംസ്‌കാരത്തിൽനിന്ന്‌ കൃഷിയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കരിമ്പം ജില്ലാ കൃഷി ഫാം ഐ.ടി.കെ ഓഡിറ്റോറിയത്തിൽ കർഷക സംഘം ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ്‌ പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആധുനിക കാർഷിക സാങ്കേതികവിദ്യ വിഷയത്തിൽ ഡോ.പി മഞ്‌ജു, കാർഷികോൽപന്നങ്ങളുടെ മൂല്യവർദ്ധനവ്‌ സാങ്കേതിക വിദ്യകൾ സാധ്യതകൾ വിഷയത്തിൽ ഡോ.എലിസബത്ത് ജോസഫ്‌, സംഘടനയെക്കുറിച്ച്‌ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ഭാവി പ്രവർത്തനങ്ങളെക്കുറിച്ച്‌ എം.പ്രകാശൻ എന്നിവർ ക്ലാസെടുത്തു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതം പറഞ്ഞു.