akg

കണ്ണൂർ: എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച സൂപ്പർ സ്പെഷ്യാലിറ്റി ഐ.സി.യു കോംപ്ലക്സ്, ആധുനീകരിച്ച ഫാർമസി, എക്സിക്യൂട്ടിവ് മുറികൾ, ടോക്കൺ ബുക്കിംഗ് മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം 26ന് വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആധുനികീകരിച്ച ഫാർമസി ടി.ഐ .മധുസൂദനൻ എം.എൽ.എയും എക്സിക്യൂട്ടിവ് മുറികൾ എം.വി.ജയരാജനും ടോക്കൺ ബുക്കിംഗ് മൊബൈൽ ആപ്പ് വി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എ.കെ.ജി സഹകരണ ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമൻ, കെ.എൻ. മോഹനൻ നമ്പ്യാർ, കെ.പി.ബാലകൃഷ്ണ പൊതുവാൾ, എൻ.അനിൽകുമാർ, കെ.വി.വികാസ് എന്നിവർ പങ്കെടുത്തു.