abin

കണ്ണൂർ:ഡി.സി.സി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കേസെടുത്ത് ടൗൺ പൊലീസ്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ എന്നിവരെ പേരെടുത്തു പറഞ്ഞായിരുന്നു അബിൻ വർക്കിയുടെ ഭീഷണി.

പി.ശശി പറയുന്നത് കേട്ട് കെ.എസ്.യുക്കാരെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലീസുകാരെ യൂത്ത് കോൺഗ്രസ് തെരുവിൽ കൈകാര്യം ചെയ്യുമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. കണ്ണൂരിൽ കെ.എസ്.യുക്കാരെ എസ്.എഫ് ഐയോടൊപ്പം പൊലീസും വേട്ടയാടുകയാണെന്നായിരുന്നു കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ആരോപണം. . ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് ഇറങ്ങുമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും എപ്പോഴും പി.ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷ ഈ പൊലീസുദ്യോഗസ്ഥർക്ക് വേണ്ടെന്നുമായിരുന്നു അബിൻ വർക്കിയുടെ മുന്നറിയിപ്പ്.ഇക്കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ലെന്നും വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

കേസിലേക്ക് നയിച്ച മറ്റ് പരാമർശങ്ങൾ

ഈ ഉദ്യോഗസ്ഥർ സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ല

എ.സി.പി ഏതെങ്കിലും സി പി.എം ഓഫിസിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കഴിക്കേണ്ടി വരും

ക്യാമ്പസുകളിൽ കെ .എസ് .യുവിന്റെ വസന്തകാലം വരുന്നത് തടയുന്ന പൊലീസിനെ തെരുവിൽ നേരിടും