logo

കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവർ , പ്രായമായവർ, യുവാക്കൾ എന്നിവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇസാർ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. സാമൂഹിക സമത്വം, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, പുനരധിവാസം തുടങ്ങി സാമൂഹിക പ്രബുദ്ധതയോടെ ഫൗണ്ടേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഉണ്ണിത്താൻ അഭിനന്ദിച്ചു ഫൗണ്ടേഷൻ സ്ഥാപകനായ ഡോ. മുഹമ്മദ് ഷാനിൽ, സഹസ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഷ സിദ്ദിക്ക്, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി സുനിൽ ബങ്കളം,എ കെ ഡബ്ല്യു ആർ.എഫ് ഉപദേശക അംഗമായ ഇബ്രാഹിം ബിസ്മി, എ.കെ.ഡബ്ലൂ.ആർ.എഫ് സംഘടനാ സ്ഥാപകാംഗമായ കെ.എൽ.ബെന്നി.,അനിത എന്നിവരും പങ്കെടുത്തു.