vanam-karad

ഇരിട്ടി :സംസ്ഥാന സർക്കാരിന്റെ പുതിയ വനം കരട് വിജ്ഞാപനത്തിൽ എ.കെ.സി സി പ്രതിഷേധിച്ചു. എ.കെ.സി സിയുടെ അഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൻ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു . ഇതോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗം കരിക്കോട്ടക്കരി ഇടവക വികാരി ഫാ.കാര്യാക്കോസ് കളരിക്കലിൽ ഉദ്ഘാടനം ചെയ്തു . എ.കെ.സി സി കരിക്കോട്ടക്കരി യൂണിറ്റ് പ്രസിഡന്റ് കെ.സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എൻ.ജെ.ജോസഫ്, ജോസഫ് വട്ടുകുളം, വി.എം.തോമസ്, ജോർജ് വടക്കുംകര, ബേബി ചിറ്റേത്ത് , മാത്യു ഐസക് , സണ്ണി ചെമ്പോത്തനാടിൽ എന്നിവർ സമരത്തിന് നേതൃത്വം നല്കി.