
പയ്യന്നൂർ: പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം, പയ്യന്നൂർ താലൂക്ക് ആശുപത്രി, യു. പി. എച്ച്. സി. മുത്തത്തി എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു. ഗവ.ബോയ്സ് ഹൈസ്കൂളിൽ എൻ.കെ.ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ ഡോ.പി.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു . ജില്ലാ ആശുപത്രി ഓപ്താൽമിക്ക് സർജൻ ഡോ.ഒ.ടി.രാജേഷ് നേതൃത്വം നൽകി.എസ്.ശ്രീകലകുമാരി , വി.പി.ഉണ്ണികൃഷ്ണൻ സംസാരിച്ചു. കെ.വി.സത്യനാഥൻ സ്വാഗതവും ഐ.വി.മോഹനൻ നന്ദിയും പറഞ്ഞു. പരിശോധന നടത്തിയ 118 പേരിൽ ശസ്ത്രക്രിയ ആവശ്യമായ 32 പേർക്ക് ഫെബ്രുവരി മാസം ജില്ലാ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.